എസ്. ജയചന്ദ്രൻ നായർക്ക് പുരസ്കാരം
Thursday, October 1, 2020 11:07 PM IST
തിരുവനന്തപുരം: മലയാള പത്രപ്രവർത്തന, സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തി ഏഷ്യാ പോസ്റ്റും ന്യൂ ഇന്ത്യാ ബുക്സും ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ അവാർഡിനു മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ജയചന്ദ്രൻ നായർ അർഹനായി. 50001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.