മെഡി. കോളജിൽ രോഗി മരിച്ച സംഭവം അന്വേഷിക്കണമെന്നു ചെന്നിത്തല
Tuesday, October 20, 2020 1:21 AM IST
തിരുവനന്തപുരം: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാരിസ് എന്ന കോവിഡ് രോഗി മരിച്ചത് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ കാരണമാണെന്ന പരാതിയിൽ വിദഗ്ധ മെഡിക്കൽ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
വെന്റിലേറ്റർ ട്യൂബുകൾ സ്ഥാനം തെറ്റിക്കിടന്നതുമൂലം ഓക്സിജൻ ലഭിക്കാതെയാണ് രോഗി മരിച്ചെന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
സന്ദേശം നൽകിയെന്ന പറയുന്ന നഴ്സിംഗ് അസിസ്റ്റന്റിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത് ദുരൂഹമാണ്. ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണമെന്നും ഇത്തരം മരണങ്ങൾ ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.