പിതാവിനെ വേട്ടയാടിയവർ എന്നെയും ലക്ഷ്യം വയ്ക്കുന്നു: ജോസ് കെ. മാണി
Tuesday, October 20, 2020 1:46 AM IST
കോട്ടയം: കെ.എം. മാണിയ്ക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശ് ഇപ്പോൾ നടത്തുന്നതെന്നു ജോസ് കെ. മാണി. അന്നു പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ തന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ആരോപണവുമായി ബിജു രമേശ് ഇപ്പോൾ രംഗത്തെത്തിയതിന്റെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്കു തിരിച്ചറിയാനാവുമെന്നും ജോസ് കെ. മാണി പറഞ്ഞു.