6591 പേർക്ക് കോവിഡ്
Wednesday, October 21, 2020 1:34 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 53901 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 12.22 ശതമാനം പേർക്ക് പോസിറ്റീവായത്.
ഇന്നലെ 7375 പേർ രോഗമുക്തി നേടി. 24 പേരുടെ മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1206 ആയി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 105 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 5717 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 91,922 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
പുതുതായി ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തുകയും 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 628 ആയി.