എ. പൂക്കുഞ്ഞ് അന്തരിച്ചു
Friday, October 23, 2020 12:35 AM IST
ആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിൽ സംസ്ഥാന പ്രസിഡന്റ് എ.പൂക്കുഞ്ഞ് (74) നിര്യാതനായി. കായംകുളം വലിയ ചെങ്കിലാത് വീട്ടിൽ പരേതരായ ഹസനാരു കുഞ്ഞ്- സൈനബ ഉമ്മ ദന്പതികളുടെ മകനാണ്.
ഭാര്യ മെഹ്റുന്നിസ (യൂക്കോ ബാങ്ക് മുൻ ഉദ്യോഗസ്ഥ). മക്കൾ: അഡ്വ. വി.പി. ഉനൈസ് കുഞ്ഞ് (ജില്ലാ കോടതി ആലപ്പുഴ), അഡ്വ. വി.പി. ഉവൈസ് കുഞ്ഞ് (ബഹ്റൈൻ). മരുമക്കൾ: ഡോ. നിഷ ഉനൈസ്, വാഹിദ ഉവൈസ് (ബഹ്റൈൻ). ദീർഘകാലം ജമാഅത്ത് കൗണ്‍സിൽ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായും, പിന്നാക്ക സമുദായ മുന്നണി സംസ്ഥാന വൈസ് ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവണ്മെന്റ് പ്ലീഡർ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. നിലവിൽ ജില്ലാ നോട്ടറി ആണ്.