ഇടതുമുന്നണിയിൽ നാല് കേരള കോണ്‍ഗ്രസുകൾ
Saturday, October 24, 2020 1:00 AM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എം ജോസ് വിഭാഗം കൂടി എത്തിയതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കേരള കോണ്‍ഗ്രസുകൾ നാലായി. ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്- ബി, കേരള കോണ്‍ഗ്രസ്- സ്കറിയ തോമസ് വിഭാഗം എന്നിവർ നേരത്തെ മുന്നണിയിൽ ഘടകകക്ഷികളാണ്. ഇതോടെ ആകെ ഘടകകക്ഷികളുടെ എണ്ണം 11 ആയി.
ജോസ് വിഭാഗത്തിൽ നിന്നു റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് എന്നിവർ കൂടി എത്തിയതോടെ നിയമസഭയിലെ അംഗബലം 93 ആയി. തോമസ് ചാഴികാടൻ കൂടി ആയപ്പോൾ ലോക്സഭയിൽ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് 2018 ഡിസംബറിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് - ബി, ലോക് താന്ത്രിക് ജനതാദൾ, ഐഎൻഎൽ എന്നീ പാർട്ടികളെ ഘടകകക്ഷികളാക്കിയത്.