സംവരണം ലഭിക്കുന്നവർ അതില്ലാത്തവർക്ക് നൽകുന്നതിനെ എതിർക്കുന്നത് വിരോധാഭാസം: ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ
Wednesday, October 28, 2020 12:44 AM IST
കോട്ടയം: നിലവിലുള്ള സംവരണ വ്യവസ്ഥയിൽ യാതൊരു കുറവും വരുത്താതെ സാന്പത്തികമായി പിന്നാക്കം നൽക്കുന്ന ജനവിഭാഗങ്ങൾക്ക് പത്തു ശതമാനം സംവരണം നൽകുന്നതിനെ എതിർക്കുന്നത് തികച്ചും വിരോധാഭാസമാണെന്ന് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ദളിതർക്കും അധഃസ്ഥിതർക്കും ഒഴികെ മറ്റൊരു സമുദായത്തിനും പിന്നാക്കാവസ്ഥ നിലനിൽക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഏതൊരു സമുദായത്തിലെയും സാന്പത്തികമായി പിന്നാക്കം നിലനിൽക്കുന്നവർക്ക് ആയിരിക്കണം സംവരണം ലഭിക്കേണ്ടതെന്നും ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ സെക്രട്ടറി ജനറൽ അഡ്വ.പി.പി. ജോസഫ് അഭിപ്രായപ്പെട്ടു. അഡ്വ.പി.പി. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അനില പീറ്റർ, ജസിലാൽ റംസാഗി, ജോർജ് മന്നാകുളത്തിൽ, പി.എസ്. കുര്യാക്കോസ്, ജിജി പേരകശേരി, ഹെൻറി ജോൺ, എച്ച്.പി. ഷാബു, ജോർജുകുട്ടി കുന്നേൽ, ലാലി ഇളപ്പുങ്കൽ എന്നിവർ പ്രസംഗിച്ചു.