വ്യാപക പരാതി;ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് ഫലപ്രദമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്
Saturday, October 31, 2020 1:25 AM IST
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ ലൈന്‍ ലേണേഴ്സ് ടെസ്റ്റ് അപേക്ഷകര്‍ക്ക് പരീക്ഷണമായി മാറുന്നു.
ടെസ്റ്റ് ആരംഭിച്ച് അവസാനിക്കുന്നതിന് മുമ്പ് വെബ് സൈറ്റില്‍ സാങ്കേതിക തകരാറു സംഭവിക്കുന്നതോടെ വീണ്ടും മറ്റൊരുദിവസം പരീക്ഷ എഴുതേണ്ട അവസ്ഥയിലാണ് അപേക്ഷകര്‍.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ നടന്നു വന്നിരുന്ന ലേണേഴ്സ് ടെസ്റ്റ് കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈനാക്കി മാറ്റിയത്.ഇതോടെ അപേക്ഷകര്‍ക്ക് നല്കുന്ന സമയത്തില്‍ ഫോണിലൂടെയോ വീടുകളിലെ കംപ്യൂട്ടര്‍ വഴിയോ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങുകയായിരുന്നു.
എന്നാല്‍ ഒരുഫോണ്‍ കോള്‍ വന്നാല്‍ പരീക്ഷ തടസപ്പെടും. സമയത്തിനുള്ളില്‍ പരീക്ഷ എഴുതുന്നതിനാവശ്യമായ ഒടിപി ലഭിക്കാത്ത പ്രശ്നങ്ങളും വേറെ. ഈ സാഹചര്യത്തില്‍ ഉടൻ ഇക്കാര്യത്തില്‍ തുടര്‍ നടപടികളെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.