അഭയ കേസ്: സിബിഐ ഡിവൈഎസ്പിക്ക് എതിരായ അറസ്റ്റ് വാറണ്ട് പിൻവലിച്ചു
Saturday, October 31, 2020 1:25 AM IST
തിരുവനന്തപുരം: അഭയ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ചെന്നൈ യൂണിറ്റിലെ ഡിവൈഎസ്പി കെ.ജെ. ഡാർവിനെതിരായ അറസ്റ്റ് വാറണ്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പിൻവലിച്ചു.
സിബിഐ കോടതി സമൻസ് ലഭിച്ചിട്ടും കോടതിയിൽ വിചാരണയ്ക്ക് എത്താതിരുന്നതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് നൽകിയത്. ഇന്നലെ കോടതിയിൽ എത്തിയ ഡിവൈഎസ്പിയെ പ്രോസിക്യൂഷൻ 47-ാം സാക്ഷിയായി വിസ്തരിച്ചു. അന്വേഷണ സംഘാംഗമായിരുന്ന അഡീഷണൽ എസ്പി പ്രേംകുമാറിനെയും വിസ്തരിച്ചു.
ഇതുവരെ 47 സാക്ഷികളെ വിസ്തരിച്ചു.