ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി
Wednesday, November 25, 2020 12:32 AM IST
തിരുവനന്തപുരം: ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും മുൻകരുതലുകളോടെ മാത്രമേ പ്രവർത്തിക്കാവൂ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അല്ലാതെ പ്രവർത്തിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും.
കോവിഡിന്റെ രണ്ടാം തരംഗമുണ്ടായ സ്ഥലങ്ങളിലെല്ലാം തന്നെ ഹോട്ടലുകളും പബ്ബുകളും മറ്റുമാണ് ഉറവിട കേന്ദ്രങ്ങളായതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ കോവിഡ് വ്യാപനം ശമിച്ചു വരുന്നതായാണ് കാണുന്നത്. ജാഗ്രത പാലിച്ചില്ലെങ്കിൽ വീണ്ടും വ്യാപനമുണ്ടാകാം. അത് ആദ്യ വ്യാപനത്തേക്കാൾ തീവ്രമായിരിക്കുമെന്നാണു മറ്റു സ്ഥലങ്ങളിലെ അനുഭവങ്ങൾ കാണിക്കുന്നത്.
ഹോട്ടലുകളിലെ എസി മുറിയിൽ വേണ്ടത്ര അകലം പാലിച്ചു മാത്രമേ ഇരിക്കാൻ പാടുള്ളു. വഴിയോര കടകളിൽ ഭക്ഷണം കഴിക്കാൻ ആളുകൾ കൂട്ടംകൂടി നിൽക്കുന്ന സ്ഥിതി ഉണ്ടാകുന്നില്ലെന്ന് കടയുടമകൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.