ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: 74,899 സ്ഥാ​നാ​ർ​ഥി​ക​ൾ
Saturday, November 28, 2020 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്താ​​​കെ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 74,899 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. 38,593 പു​​​രു​​​ഷ​​​ന്മാ​​​രും 36,305 സ്ത്രീ​​​ക​​​ളും ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്ന് ഒ​​​രാ​​​ളു​​​മാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ (8,387). ഏ​​റ്റ​​വും കു​​റ​​വ് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ (1,857). ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വ​​​നി​​​താ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും മ​​​ല​​​പ്പു​​​റ​​ത്താ​​ണ് (4,390). ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഏ​​​ക സ്ഥാ​​​നാ​​​ർ​​​ഥി ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലേ​​ക്കാ​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.