പ്രതിപക്ഷം പറഞ്ഞത് ശരിയെന്നു തെളിഞ്ഞു: ചെന്നിത്തല
Monday, November 30, 2020 11:11 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പ്രോജക്ടുകളിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ (പി ഡബ്ളിയു സിയെ) വിലക്കിയതോടെ ഈ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കണ്‍സൾട്ടൻസി രാജിനെതിരെ ആക്ഷേപമുന്നയിച്ചപ്പോൾ പ്രതിപക്ഷത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വൻപദ്ധതികളെന്ന പേരിൽ സർക്കാർ കൊണ്ടു വന്നതെല്ലാം കണ്‍സൾട്ടൻസി തട്ടിപ്പിനുള്ള മറ മാത്രമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.