ധനമന്ത്രിയുടെത് സത്യപ്രതിജ്ഞാ ലംഘനം: എം.എം. ഹസന്
Tuesday, December 1, 2020 1:45 AM IST
കൊച്ചി: കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ പ്രകോപിതനായി ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്. മന്ത്രിപദവിയില്‍ തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.