കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ്:മന്ത്രിസഭ ചർച്ച ചെയ്തില്ല
Thursday, December 3, 2020 12:33 AM IST
തിരുവനന്തപുരം: കെഎസ്എഫ്ഇ യിൽ വിജിലൻസ് റെയ്ഡിനെ തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ വിവാദം ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ചർച്ചയായില്ല.
അര മണിക്കൂറിൽ താഴെ മാത്രം ചേർന്ന മന്ത്രിസഭയിൽ ചുഴലിക്കാറ്റു മുന്നറിയിപ്പും ചർച്ചയായി. തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാർക്കാണു പൂർണ ചുമതല. ചുമതലയുള്ള ജില്ലകളിൽ മന്ത്രിമാരും അവശ്യഘട്ടങ്ങളിൽ നിരീക്ഷണത്തിനുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പുണ്ടെങ്കിലും ബുധനാഴച മന്ത്രിസഭാ യോഗം ചേരും. എട്ടിനും പത്തിനും രണ്ടു ഘട്ടങ്ങളിലായി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ മിക്കവരും അവരുടെ ജില്ലകളിലിരുന്ന് ഓണ്‍ലൈനായാണു പങ്കെടുക്കുന്നത്.