ഭർത്താവിന്റെ വെട്ടേറ്റ് യുവതി കൊല്ലപ്പെട്ടു
Friday, December 4, 2020 12:04 AM IST
വണ്ടിപ്പെരിയാർ: കുടുംബ വഴക്കിനിടെ ഭർത്താവിന്റെ വെട്ടേറ്റ് യുവതി കൊല്ലപ്പെട്ടു. വണ്ടിപ്പെരിയാർ ചന്ദ്രവനം പ്രിയദർശനി കോളനിയിൽ രാജന്റെ (34) ഭാര്യ രാജലക്ഷ്മി (30) ആണ് ് കൊല്ലപ്പെട്ടത്. രാജനെ വണ്ടിപ്പെരിയാർ പോലിസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.
ബഹളംകേട്ട് ആളുകളെത്തി വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ആറു വയസുള്ള ഇവരുടെ കുട്ടി സംഭവം നടക്കുന്പോൾ വീട്ടിലുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.