ആദിവാസി ഭൂമി തട്ടിപ്പ്: നടപടി വേണം- ഹൈക്കോടതി
Friday, December 4, 2020 12:04 AM IST
കൊച്ചി: ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിക്കു വേണ്ടി 1974ല്‍ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് പകരം നല്കിയ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിക്കു വേണ്ടി 44 ആദിവാസി കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചതെങ്കിലും ഇവരില്‍ 12 കുടുംബങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്ന കാരണത്താല്‍ പകരം ഭൂമി നല്‍കിയിരുന്നില്ല. ഇതിനെതിരെ നല്കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.