ജെസ്നയുടെ തിരോധാനം: പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു
Thursday, January 21, 2021 12:56 AM IST
കോട്ടയം: ജെസ്ന മരിയ ജെയിംസി(20)ന്റെ തിരോധാനത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കാഞ്ഞിരപ്പള്ളി മുൻ ബിഷപ് മാർ മാത്യു അറയ്ക്കലിനെ ഇന്നലെ സന്ദർശിച്ച് പ്രധാനമന്ത്രിക്ക് കത്ത് കൈമാറാൻ ജെയിംസ് സഹായം അഭ്യർഥിച്ചു.
അടിയന്തരമായി കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിക്കാമെന്നും നരേന്ദ്രമോദിയെ വ്യക്തിപരമായി വിവരം അറിയിക്കാമെന്നും മാർ മാത്യു അറയ്ക്കൽ ഉറപ്പുനൽകി.