വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്
Sunday, January 24, 2021 12:55 AM IST
പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിനു പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു. റെയിൽവേ എസ്പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞദിവസം വി. മധു, ഷിബു എന്നീ പ്രതികളുടെ കസ്റ്റഡി കാലാവധി ഫെബ്രുവരി 15 വരെ നീട്ടിയിരുന്നു. കേസിലെ മറ്റൊരു പ്രതി എം. മധു ഹൈക്കോടതിയുടെ ജാമ്യത്തിലാണ്.
കേസിന്റെ പുനർവിചാരണയ്ക്കു ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് വിചാരണക്കോടതിയിൽ വീണ്ടും നടപടി ആരംഭിച്ചത്. കേസിന്റെ തുടരന്വേഷണത്തിന് എസ്പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ട്.