തെങ്ങു കയറ്റക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ്
Friday, February 26, 2021 12:05 AM IST
കൊച്ചി: കേരസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം തെങ്ങു കയറ്റക്കാര്‍ക്കു നാളികേര വികസന ബോര്‍ഡ് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുന്നു. ഭാഗികമായ അംഗവൈകല്യങ്ങള്‍ക്കു രണ്ടരലക്ഷം രൂപയും അപകടസംബന്ധമായ ചികിത്സ ചെലവുകള്‍ക്കു പരമാവധി ഒരു ലക്ഷം രൂപയും ലഭിക്കും. പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്യുന്ന 18 വയസിനു മുകളിലും 65 വയസിനു താഴെയുമുള്ള തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് 99 രൂപ മുടക്കി ഈ പദ്ധതിയുടെ ഗുണഭോക്താവാകാം. കാലാവധി ഒരുവർഷം. ഫോൺ: