സ്പെഷല്‍ മാര്യേജ് ആക്ട് : 30 ദിവസത്തെ കാലാവധിയില്‍ ഇളവില്ലെന്നു ഹൈക്കോടതി
Friday, February 26, 2021 12:05 AM IST
കൊച്ചി: സ്പെഷല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള 30 ദിവസത്തെ നോട്ടീസ് കാലാവധിയില്‍ ഇളവു നല്‍കാനോ ഡിജിറ്റല്‍ വിവാഹത്തിന് അനുമതി നല്‍കാനോ കഴിയില്ലെന്നു ഹൈക്കോടതി. നോട്ടീസ് കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു പാലക്കാട് കക്കാട്ടിരി സ്വദേശിനിയായ യുവതി നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷണം.