തളിര് സ്കോളർഷിപ്പ് പരീക്ഷ നാളെ
Friday, March 5, 2021 12:36 AM IST
തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പിന്റെ സംസ്ഥാനതല പരീക്ഷ നാളെ രാവിലെ 11 മുതൽ നടക്കും.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവർക്ക് കോട്ടയം എംടി സെമിനാരി എച്ച്എസ്എസ് സ്കൂളിലും, തൃശൂർ മുതൽ കാസർഗോഡ് വരെയുള്ളവർക്ക് കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ് എസ് ഫോർ ഗേൾസിലുമാണ് പരീക്ഷ.