വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Saturday, March 6, 2021 12:43 AM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ്ര​​വാ​​സി അ​​പ്പോ​​സ്ത​​ലേ​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ യു​​വ​​ജ​​ന​​ങ്ങ​​ളെ സി​​വി​​ൽ സ​​ർ​​വീ​​സി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​തി​​നാ​​യി “ലി​​റ്റി​​ൽ സ്റ്റാ​​ർ ഓ​​പ്പ​​റേ​​ഷ​​ൻ​’’ എ​​ന്ന പേ​​രി​​ൽ വി​​ദ്യാ​​ഭ്യാ​​സ സ​​ഹാ​​യ പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ചു. അ​​ർ​​ഹ​​ത​​യു​​ള്ള അ​​തി​​രൂ​​പ​​ത​​യി​​ലെ ബി​​രു​​ദ ധാ​​രി​​ക​​ളാ​​യ യു​​വ​​തി യു​​വാ​​ക്ക​​ൾ​​ക്ക് പ​​ദ്ധ​​തി​​യി​​ൽ ചേ​​രാം. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് മി​​ക​​ച്ച പ​​രി​​ശീ​​ല​​നം ന​​ൽ​​കാ​​ൻ കോ​​ച്ചിം​​ഗ് സെ​​ന്‍റ​​റു​​ക​​ളു​​മാ​​യി ധാ​​ര​​ണ​​യി​​ലെ​​ത്തി​​യ​​താ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​രി​​ൽ അ​​ർ​​ഹ​​ത​​പ്പെ​​ട്ട​​വ​​ർ​​ക്ക് സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​തെ​​ന്ന് അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റ്റെ​​ജി പു​​തു​​വീ​​ട്ടി​​ൽ​​ക്ക​​ളം അ​​റി​​യി​​ച്ചു.


പ​​രി​​ശീ​​ല​​ന​​പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ൾ​​ക്ക് പ്ര​​വാ​​സി അ​​പ്പ​​സ്ത​​ലേ​​റ്റി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന ലി​​ങ്കി​​ൽ (pravasiapostolate.blogspot.com/2021/01/blog-post_19.html) പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യോ, അ​​തി​​രൂ​​പ​​ത പ്ര​​വാ​​സി അ​​പ്പ​​സ്ത​​ലേ​​റ്റി​​ന്‍റെ ഓ​​ഫീ​​സു​​മാ​​യി (+91 92074 70117) ബ​​ന്ധ​​പ്പെ​​ടു​​ക​​യും ചെ​​യ്യാം. പ്ര​​വാ​​സി അ​​പ്പ​​സ്ത​​ലേ​​റ്റ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​ജോ മാ​​റാ​​ട്ടു​​കു​​ളം, സി​​ബി വാ​​ണി​​യ​​പ്പു​​ര​​ക്ക​​ൽ, മാ​​ത്യു മ​​ണി​​മു​​റി, ഷാ​​ജി ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.