കലാകാരൻമാർ പട്ടിണിയിൽ: കലാകാര കൂട്ടായ്മ
Friday, April 9, 2021 11:49 PM IST
തൃശൂർ: ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അനുബന്ധമായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അനുമതി നൽകാത്തതിനാൽ നൂറുകണക്കിനു കലാകാരൻമാർ പട്ടിണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും സംസ്ഥാന കലാകാര കുടുംബ കൂട്ടായ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പൂരം നടത്താൻ അനുമതി നൽകിയതുപോലെ തങ്ങൾക്കും തൊഴിൽ ചെയ്യാനുള്ള അനുമതി നൽകണമെന്നു കലാകാര കൂട്ടായ്മ ആവശ്യപ്പെട്ടു.