സിനിമ-സീരിയല്‍ താരം ശരണ്‍ ബാബു നിര്യാതനായി
Thursday, May 6, 2021 12:45 AM IST
കടയ്ക്കല്‍ : സിനിമ സീരിയല്‍ താരവും ഡബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന തിരുവനന്തപുരം ശിവപങ്കജംത്തില് ശരണ്‍ ബാബു (40) നിര്യാതനായി. ചിതറയിലെ വാടക വീട്ടില്‍ കഴിഞ്ഞദിവസം രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോഹന്‍ലാല്‍ നായകനായ ചിത്രം എന്ന സിനിമയിലൂടെയാണ് ശരണ്‍ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ ലാലിന്റെ സുഹൃത്തായി ശ്രദ്ധേയമായ വേഷമാണ് ശരണ്‍ അഭിനിയിച്ചത്. അടുത്തിടെ മോഹന്‍ലാലിനോടൊപ്പം ഒരു ചാനലിലെ സ്റ്റേജ് ഷോയിലും ശരണ്‍ പങ്കെടുത്തിട്ടുണ്ട്.
നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ശരണ്‍ സിനിമകള്‍ക്കും സീരിയലുകള്‍ക്കും ശബ്ദവും നല്‍കിയിട്ടുണ്ട്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സുജയാണ് ഭാര്യ. മക്കൾ: അച്ചിത് ശരണ്‍, അര്ജുന് ശരണ്‍.സംസ്കാരം ഇന്ന് ഉച്ചക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.