കോവിഡ് ബ്രിഗേഡിൽ ഡോക്ടര്‍മാരെയും നഴ്സുമാരെയും ആവശ്യമുണ്ട്
Saturday, May 8, 2021 1:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തുന്നു. കൂടുതല്‍ എംബിബിഎസ് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ആവശ്യമാണ്. രണ്ടാം തരംഗത്തിനെ ഫലപ്രദമായി നേരിടാനാണ് കോവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തുന്നത്. ബ്രിഗേഡില്‍ ചേരാന്‍ covid19jagrat ha.kerala.nic.in ലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം.