തിരുവിതാംകൂർ ദേവസ്വം ബോർഡ്: ക്ഷേത്രങ്ങളിൽ പൂജ നടത്തും, ദർശനം അനുവദിക്കില്ല
തിരുവിതാംകൂർ ദേവസ്വം ബോർഡ്: ക്ഷേത്രങ്ങളിൽ പൂജ നടത്തും, ദർശനം അനുവദിക്കില്ല
Saturday, May 8, 2021 1:48 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് വ്യാ​​പ​​നം അ​​തി​​തീ​​വ്ര​​മാ​​യി തു​​ട​​രു​​ന്ന​​തി​​നാ​​ൽ ഈ​​ മാ​​സം 16 വ​​രെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് മാ​​ർ​​ഗനി​​ർ​​ദേ​​ശ​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചു.

ലോ​​ക്ക്ഡൗ​​ണ്‍ കാ​​ല​​യ​​ള​​വി​​ൽ ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ ഭ​​ക്ത​​ർ​​ക്ക് ദ​​ർ​​ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ല. ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ പൂ​​ജ മു​​ട​​ങ്ങാ​​തെ ന​​ട​​ത്തും. പൂ​​ജാസ​​മ​​യം രാ​​വി​​ലെ ഏ​​ഴു​​മു​​ത​​ൽ 10 വ​​രെ​​യും വൈ​​കു​​ന്നേ​​രം അ​​ഞ്ചു മു​​ത​​ൽ ഏ​​ഴു​​വ​​രെ​​യു​​മാ​​യി​​രി​​ക്കും. ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ത​​തു ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ ത​​ന്ത്രി​​മാ​​രു​​മാ​​യി ആ​​ലോ​​ചി​​ച്ച് സ​​മ​​യ​​ക്ര​​മം നി​​ശ്ച​​യി​​ക്കാം. ഉ​​ത്സ​​വം അ​​ട​​ക്കം മ​​റ്റു ച​​ട​​ങ്ങു​​ക​​ൾ ലോ​​ക്ക്ഡൗ​​ണ്‍ കാ​​ല​​യ​​ള​​വി​​ൽ ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പുവ​​രു​​ത്തേ​​ണ്ട​​താ​​ണ്. ബു​​ക്ക് ചെ​​യ്തി​​ട്ടു​​ള്ള വി​​വാ​​ഹച​​ട​​ങ്ങു​​ക​​ൾ 20 പേ​​രി​​ൽ കൂ​​ടാ​​തെ കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച് ക്ഷേ​​ത്ര​​ത്തി​​നു പു​​റ​​ത്തു​​വ​​ച്ച് ന​​ട​​ത്താ​​വു​​ന്ന​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.