സംസ്ഥാനത്ത് 43,529 പേർക്കു കോവിഡ്
Thursday, May 13, 2021 2:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയും മരണവും രേഖപ്പെടുത്തി. 43,529 പേർ രോഗബാധിതരായപ്പോൾ 95 മരണം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റിയും ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായ 29.75 ശതമാനത്തിലെത്തി. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 6,000 കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാന്പിളുകളാണു പരിശോധിച്ചത്. 145 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. ആകെ മരണം 6,053 ആയി. 34,600 പേർ രോഗമുക്തി നേടി. 4,32,789 പേരാണു ചികിത്സയിലുള്ളത്.