വി​സ്മ​യ​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
വി​സ്മ​യ​യു​ടെ മ​ര​ണം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Wednesday, June 23, 2021 12:48 AM IST
ശാ​സ്താം​കോ​ട്ട: ശാ​സ്താം കോ​ട്ട​യ്ക്കു സ​മീ​പം പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗ​ത്തു​ള്ള ഭ​ർ​തൃ​ഗ്ര​ഹ​ത്തി​ൽ ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ വി​സ്മ​യ എ​ന്ന യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. കി​ര​ൺ​കു​മാ​ർ അ​റ​സ്റ്റി​ലാ​യി.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ഗാ​ർ​ഹി​ക പീ​ഡ​ന നി​യ​മ​പ്രകാരവും സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും ആ​ണ് പ്ര​തി​ക്കെ​തി​രേകേ​സെ​ടു​ത്ത​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ക്ക​ണ​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അന്വേ ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ദി​വ​സം രാ​ത്രി 9.30 ഓ​ടെ ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ ഉ​ട​ൻത​ന്നെ ശാ​സ്താം​കോ​ട്ട ഡി ​വൈഎ​സ്പി ​ഓ​ഫീ​സി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഡി ​വൈ എ​സ് പി ​പി.​ രാ​ജ് കു​മാ​റും കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി കെ.​ബി. ര​വി​യും പ്ര​തി​യെ ചോ​ദ്യംചെ​യ്തു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വൈ​കു​ന്നേ​രം 6.30 ഓ​ടെ പ്ര​തി​യെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പു​ ന​ട​ത്തി.

കിരണിനെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽനി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വദി​വ​സം വി​സ്മ​യ​യെ മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ചോദ്യംചെയ്യലിൽ കിരൺ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഇ​രു​വ​രും ത​മ്മി​ൽ കി​ട​പ്പുമു​റി​യി​ൽ വ​ഴ​ക്കു​ണ്ടാ​യി. ബ​ഹ​ളം കേ​ട്ട് താ​ഴ​ത്തെ നി​ല​യി​ൽനി​ന്ന് കിരണിന്‍റെ മാ​താ​പി​താ​ക്ക​ൾ മു​ക​ളി​ലെ​ത്തി സം​സാ​രി​ച്ചു. വി​സ്മ​യ സ്വ​ന്തം​വീ​ട്ടി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും രാ​വി​ലെ വീ​ട്ടി​ൽ കൊ​ണ്ടുവി​ടാ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു.


വി​സ്മ​യ ശു​ചി​മു​റി​യി​ൽ ക​യ​റിയെന്നും ഏ​റെനേ​രം ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തി​റ​ങ്ങാ​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് ക​ത​ക് ച​വി​ട്ടി തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ൾ വി​സ്മ​യ തൂ​ങ്ങിനി​ൽ​ക്കു​ക​യാ​യി​രു​ന്നു എന്നുമാണു കിരണിന്‍റെ മൊഴി.

താൻ ബ​ഹ​ളം വ​ച്ച​തി​നെത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ മു​ക​ളി​ലേ​ക്ക് എ​ത്തി. ഇ​തി​നി​ട​യി​ൽ കൃ​ത്രി​മ ശ്വാ​സോ​ച്ഛ്വാ​സം ന​ൽ​കാ​നും ശ്ര​മി​ച്ചു. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​യാ​യ ഡ്രൈ​വ​റെ വി​ളി​ച്ചുവ​രു​ത്തി ഉ​ട​ൻത​ന്നെ ശാ​സ്താം​കോ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചുവെന്നും കി​ര​ൺ മൊ​ഴി നല്കി.​

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വിസ്മയ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ൾ ര​ണ്ടു മാ​സം മു​ന്പുള്ള​താ​ണെ​ന്നു കി​ര​ൺ പ​റഞ്ഞു.

ഐ​ജി ഹ​ർ​ഷി​ത​ അന്വേഷിക്കും

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ൽ വി​ സ​്മ​യ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നിലയിൽ കണ്ടെത്തിയ സം​ഭ​വം ദ​ക്ഷി​ണമേ​ഖ​ലാ ഐ​ജി ഹ​ർ​ഷി​ത അ​ത്ത​ല്ലൂ​രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്കും. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ മു​ൻ​വി​ധി​യി​ല്ലാ​ത്ത ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.