മന്ത്രി റോഷി ഇന്നു കുട്ടനാട്ടിൽ
Friday, June 25, 2021 1:16 AM IST
മങ്കൊന്പ്: കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇന്നു കുട്ടനാട്ടിലെത്തും. രാവിലെ 11 ന് നെടുമുടിയിൽ എത്തുന്ന മന്ത്രി വടക്കേക്കരി, മാടത്താനിക്കരി പ്രദേശങ്ങൾ സന്ദർശിക്കും. തുടർന്ന് ചന്പക്കുളം പാരിഷ് ഹാളിൽ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തും.