കെ.എം. മാണിയെക്കുറിച്ചുള്ള പരാമർശത്തിൽ കേരള കോണ്-എം പ്രതിഷേധിച്ചു
Tuesday, July 6, 2021 12:34 AM IST
കോട്ടയം: സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ അന്തരിച്ച കെ.എം. മാണിയെക്കുറിച്ച് നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശത്തിൽ കേരള കോണ്ഗ്രസ്-എം പാർട്ടിക്കുള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നതായി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ല എന്നു കണ്ടെത്തിയ കെ.എം. മാണിയെക്കുറിച്ച് തികച്ചും നിരുത്തരവാദപരമായ പരാമർശം നടത്തിയ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണം. പരാമർശം ഉടൻ പിൻവലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.