സരിത്തിനെ സഹായിച്ചെന്ന ആരോപണം; അസിസന്റ് പ്രിസണ്‍ ഓഫീസർക്ക് സസ്പെൻഷൻ
Friday, September 17, 2021 12:49 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ സഹായിച്ചെന്ന് ആരോപണമുയർന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ സസ്പെൻഡ് ചെയ്തു.
സരിത്തിനെ പൂജപ്പുര സെൻട്രൽ ജയിലിൽ സഹായിച്ചെന്ന് ആരോപണമുയർന്ന ബോസിനെയാണ് സസ്പെൻഡ് ചെയ്തത്. ആരോപണത്തത്തുടർന്ന് ബോസിനെ നേരത്തേ തൃശൂർ അതിസുരക്ഷാ ജയിലിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് ജയിൽ മേധാവി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
സെൻട്രൽ ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെ ചില ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുന്നതായി സരിത് കസ്റ്റംസ് കോടതിയിൽ പരാതി നൽകിയിരുന്നു.