സല്യൂട്ട് എംപിയുടെ അവകാശമല്ല: കെ. സുധാകരൻ
Saturday, September 18, 2021 12:59 AM IST
തൃശൂർ: സല്യൂട്ട് ചോദിച്ചു വാങ്ങുന്നത് എംപിയുടെ അവകാശമല്ലെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു.
നിയമസഭയിലും പാർലമെന്റിലുമൊക്കെ വാച്ച് ആൻഡ് വാർഡും സെക്യൂരിറ്റി ജീവനക്കാരും എംഎൽഎമാരെയും എംപിമാരെയും സല്യൂട്ട് ചെയ്യാറുണ്ട്. പുറത്തിറങ്ങുമ്പോൾ പോലീസുകാർ സല്യൂട്ട് ചെയ്യണമെന്നു നിഷ്കർഷിക്കുന്നതു ശരിയല്ല. തൃശൂർ ഡിസിസി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികൾക്കു സാർ വിളിയും ആവശ്യമില്ല, പഴയ ചിന്തകൾ മാറണം. സാർവിളി നിർത്തുന്നതിൽ മുൻകൈയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസെന്നും സുധാകരൻ പറഞ്ഞു.