ശോഭന ജോർജ് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം ഒഴിയുന്നു
Saturday, September 18, 2021 11:33 PM IST
തിരുവനന്തപുരം: ശോഭന ജോർജ് ഖാദി ബോർഡ് വൈസ് ചെയർപേഴ്സണ് സ്ഥാനം ഒഴിയുന്നു. രാജിക്കത്ത് നാളെ സർക്കാരിനു കൈമാറും. അഞ്ച് വർഷമാണ് കാലാവധിയെങ്കിലും മൂന്നര വർഷമെത്തിയപ്പോഴേ സ്ഥാനം ഒഴിയുകയാണ്.
മുൻ കോണ്ഗ്രസ് എംഎൽഎ ആയ ശോഭന ജോർജ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുസമയം മുതൽ ഇടതുസഹയാത്രികയാണ്. പിന്നീടാണ് ഖാദി ബോർഡിന്റെ വൈസ് ചെയർപേഴ്സണ് സ്ഥാനം നൽകിയത്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനെത്തുടർന്ന് സിപിഎം നിർദേശപ്രകാരമാണ് ഇവരുടെ രാജി. കോണ്ഗ്രസ് വിട്ടെത്തി ഇടതുസഹയാത്രികനായ ചെറിയാൻ ഫിലിപ്പ് ഖാദി ബോർഡ് ഉപാധ്യക്ഷനാകുമെന്നാണു സൂചന. രാജിവയ്ക്കുന്നതിനു മുന്നോടിയായി വെള്ളിയാഴ്ച ശോഭന ജോർജ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.