സർക്കാർ നിലപാട് തെറ്റെന്ന് രമേശ് ചെന്നിത്തല
Tuesday, September 21, 2021 12:46 AM IST
പാലക്കാട്: പാലക്കാട്: പാലാ ബിഷപ്പിന്റെ പരാമർശത്തിൽ സർക്കാരെടുത്ത നിലപാട് തെറ്റാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
സർക്കാർ ഗുരുതരമായ തെറ്റാണു ചെയ്യുന്നത്. സാഹചര്യം വഷളാക്കുകയാണ്. സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. ഇത് അങ്ങേയറ്റം ആപത്കരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി