കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ
Tuesday, September 21, 2021 11:46 PM IST
തിരുവനന്തപുരം: വയോജന പരിപാലനത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ’വയോശ്രേഷ്ഠ സമ്മാൻ’ പുരസ് കാരം കേരളത്തിനു ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പത്ര സമ്മേളനത്തിൽ പറഞ്ഞു.
മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ വരുത്തിയതിനാണ് ദേശീയ പുരസ്കാരം.
പുരസ്കാരം അന്താരാഷ്ട്ര വയോജനദിനമായ ഒക്ടോബർ ഒന്നിനു ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.