മുഖ്യമന്ത്രിയുടെ നിലപാടുമാറ്റം അപമാനകരമെന്ന് പി. സി. ജോർജ്
Friday, September 24, 2021 1:49 AM IST
കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മണിക്കൂറുകൾക്കകം അതു തിരുത്തി പറഞ്ഞതു കേരളത്തിന് അപമാനമാണെന്നും പിണറായിക്ക് എസ്ഡിപിഐക്കാരെ പേടിയാണെന്നും പി.സി. ജോർജ് ആരോപിച്ചു.
പാലാ ബിഷപ് വിശദമായ പഠനത്തിലൂടെയും വിശ്വാസികൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണു പ്രസ്താവന നടത്തിയത്. രാജ്യത്തെത്തുന്ന മയക്കുമരുന്നിന്റെ ഉടവിടം താലിബാനാണ്. എല്ലാ വിഭാഗം മതസ്ഥരെയും ലഹരിമാഫിയ സംഘം നശിപ്പിക്കുകയാണെന്നും പി.സി. ജോർജ് പറഞ്ഞു.