16,671 പേർക്കു കോവിഡ്
Sunday, September 26, 2021 12:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 16,671 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.54 ശതമാനത്തിലേക്കു കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാന്പിളുകൾ പരിശോധിച്ചു. 120 മരണം സ്ഥിരീകരിച്ചു.
ആകെ മരണം 24,248 ആയി. 75 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 14,242 പേർ രോഗമുക്തി നേടി. 1,65,154 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 2,500, തിരുവനന്തപുരം 1,961, തൃശൂർ 1,801, കോഴിക്കോട് 1,590, കൊല്ലം 1,303, മലപ്പുറം 1,200, കോട്ടയം 1,117, പാലക്കാട് 1,081, ആലപ്പുഴ 949, കണ്ണൂർ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസർഗോഡ് 283.