പുഴകളിൽ മണൽ കൂടുന്നതു വെള്ളപ്പൊക്കത്തിന് കാരണം: പി.സി. തോമസ്
Tuesday, October 19, 2021 1:06 AM IST
കോട്ടയം: പുഴകളിലും തോടുകളിലും മണലും ചെളിയും കൂടുതൽ കെട്ടിക്കിടക്കുന്നതാണ് പുഴകളിൽ വെള്ളം ക്രമാതീതമായി ഉയരാൻ കാരണമെന്നു കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.
പരിധിയിൽ കൂടുതൽ മണൽ കെട്ടിക്കിടക്കുന്നതു മൂലം പുഴകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വെള്ളത്തിന്റെ അളവ് കുറയും. ഇതുമൂലം ഒറ്റമഴയ്ക്കുതന്നെ പുഴ കവിഞ്ഞൊഴുകും. പുഴയുടെ സ്വാഭാവിക ആഴം നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് തോമസ് പറഞ്ഞു.