മന്ത്രി റിയാസിനെ പിന്തുണച്ചു മുഖ്യമന്ത്രി
Thursday, October 21, 2021 1:39 AM IST
തിരുവനന്തപുരം: എംഎൽഎമാർ കരാറുകാരുമായി മന്ത്രി ഓഫീസുകളിൽ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിലപാടിൽ സിപിഎമ്മിൽ രണ്ടഭിപ്രായമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതു പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. മുഖ്യമന്ത്രി പറഞ്ഞു.