പ്രവാസി സംഘടനകളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം: ഫോമ
Thursday, October 21, 2021 2:02 AM IST
കോട്ടയം: പ്രവാസികളോടും പ്രവാസി സംഘടനകളോടും സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ മാറ്റംവരുത്തണമെന്ന് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ). ലോക കേരള സഭയിലെ അംഗങ്ങളില്‍ പലർക്കും പ്രവാസികളെപ്പറ്റി ധാരണയുള്ളവരല്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായാണു പലരും പ്രവർത്തിക്കുന്നത്.
പ്രവാസി സംഘടന പ്രതിനിധികളെയാണു ലോക കേരളസഭയിൽ അംഗങ്ങളാക്കേണ്ടത്. പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട നോർക്ക പുനഃസംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചു. സംഘടന സംസ്ഥാനത്തുടനീളം മൂന്നു കോടിയുടെ സഹായങ്ങൾ ചെയ്തുവരുന്നതായും ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, നാഷണൽ കമ്മിറ്റി അംഗം ജോസ് മലയിൽ എന്നിവർ പറഞ്ഞു.