വിഎസിനു ജന്മദിനാശംസയുമായി നേതാക്കൾ
Thursday, October 21, 2021 2:09 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനു പ്രമുഖർ പിറന്നാളാശംസകൾ നേർന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, മന്ത്രി പി. രാജീവ്, കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരൻ, രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ മകൻ അരുണ്‍കുമാറിനെ ഫോണിൽ വിളിച്ചു വിഎസിന് ആശംസകൾ നേർന്നു.
രാവിലെ കുടുംബാംഗങ്ങളുമൊത്തു വി.എസ് പായസം കുടിച്ചു. ഉച്ചയ്ക്കു സദ്യയുണ്ടായിരുന്നു. ഭാര്യ കെ. വസുമതി, മകൾ വി.വി. ആശ എന്നിവരും കുന്നുകുഴിയിലെ അരുണ്‍കുമാറിന്റെ വീട്ടിലുണ്ടായിരുന്നു.