പി.വി. അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള റോപ്വേ പൊളിക്കാൻ നോട്ടീസ്
Saturday, October 23, 2021 11:45 PM IST
നിലന്പൂർ: റസ്റ്ററന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണയ്ക്കു കുറുകെ പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ്വേ 15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.
അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി നവംബർ 30-ന് റിപ്പോർട്ട് ചെയ്യണമെന്ന തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.എസ്. ഗോപിനാഥന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി.
എംഎൽഎയുടെ ഭാര്യാ പിതാവ് കോഴിക്കോട് തിരുവണ്ണൂർ കോട്ടണ്‍മിൽ റോഡ് ഹഫ്സ മഹൽ സി.കെ. അബ്ദുൾ ലത്തീഫിനോട് 15 ദിവസത്തിനകം റോപ്വേ പൊളിച്ചുനീക്കണമെന്നും അല്ലെങ്കിൽ പഞ്ചായത്ത് പൊളിച്ചു നീക്കി അതിനു ചെലവാകുന്ന തുക ഈടാക്കുമെന്നും കാണിച്ചാണ് സെക്രട്ടറി ഇ.ആർ. ഓമന അമ്മാളു നോട്ടീസ് നൽകിയത്.