സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്നു മുതൽ
Tuesday, October 26, 2021 1:20 AM IST
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു രാവിലെ പത്തു മുതൽ അപേക്ഷിക്കാം. ആദ്യം അപേക്ഷിച്ചിട്ടും അലോട്ട്മെന്റിന് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും അവസരമൊരുക്കുന്നതിനാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.
www.admissi on.dge.kerala. gov.in പരിശോധിക്കുക . തെറ്റായ വിവരം ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് അപേക്ഷ പുതുക്കി നൽകുന്നതിനും അവസരമുണ്ട്. പുതിയ അപേക്ഷകളും പുതുക്കൽ അപേക്ഷകളും സമർപ്പിക്കാനുള്ള സമയ പരിധി 28 നു വൈകുന്നേരം അഞ്ചുവരെ.