മുല്ലപ്പെരിയാർ: സർക്കാർ യാഥാർഥ്യബോധം ഉൾക്കൊള്ളണമെന്നു പി.ജെ. ജോസഫ്
Thursday, December 2, 2021 12:52 AM IST
തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ യാഥാർഥ്യബോധത്തോടെ പെരുമാറണമെന്ന് പി.ജെ. ജോസഫ് എംഎൽഎ. മുല്ലപ്പെരിയാർ ജലബോംബാണെന്നാണ് എം.എം. മണി എംഎൽഎ പറഞ്ഞത്. ഇത് കേൾക്കാനെങ്കിലും സർക്കാർ തയാറാകണം.
ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. മുഖ്യമന്ത്രി മൗനം തുടരുന്നതു സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.