ചാവറ സംസ്കൃതി പുരസ്കാര സമര്‍പ്പണം ഇന്ന്
Friday, December 3, 2021 12:12 AM IST
കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണയ്ക്കു ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ 2021 ലെ ചാവറ സംസ്കൃതി പുരസ്കാര സമര്‍പ്പണം ഇന്ന്. രാവിലെ 11.30ന് എറണാകുളം ടൗണ്‍ ഹാളില്‍ പ്രഫ. എം.കെ. സാനുവിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുരസ്കാരം നല്‍കും. 77, 777 രൂപയും ബഹുമതി ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണു പുരസ്കാരം.