കേസ് നടത്തിപ്പ് തുക സിപിഎം തിരിച്ചടയ്ക്കണം: ഉമ്മൻ ചാണ്ടി
Friday, December 3, 2021 12:22 AM IST
തിരുവനന്തപുരം: പെരിയ കൊല ക്കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ചു സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ കേസിനു വേണ്ടി ഖജനാവിൽ നിന്നു ചെലവഴിച്ച 88 ലക്ഷം രുപ സിപിഎം തിരിച്ചടച്ചടക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
2021 ഏപ്രിൽ 17ന് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിൽ നിന്നുലഭിച്ച മറുപടി അനുസരിച്ച് പെരിയ വധക്കേസിൽ ജനാവിൽ നിന്ന് അഭിഭാഷകർക്ക് അന്നുവരെ 88 ലക്ഷം രൂപയാണു നൽകിയതെന്ന് അ ദ്ദേഹം പറഞ്ഞു.