22% അ​ധി​കമഴ; 1961 നു ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​ഴ​​​പ്പെ​​​യ്ത്ത്
22% അ​ധി​കമഴ; 1961 നു ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​ഴ​​​പ്പെ​​​യ്ത്ത്
Friday, December 3, 2021 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ർ​​​ഷ​​​മ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ഒ​​​രു മാ​​​സം ബാ​​​ക്കി നി​​​ൽ​​​ക്കെ, കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്തി​​​റ​​​ങ്ങി​​​യ​​​തു വാ​​​ർ​​​ഷി​​​ക ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ 22% അ​​​ധി​​​ക മ​​​ഴ. ഒ​​​രു വ​​​ർ​​​ഷം ശ​​​രാ​​​ശ​​​രി 2924.7 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ ല​​​ഭി​​​ക്കേ​​​ണ്ട സ്ഥാ​​​ന​​​ത്ത് ഈ ​​​വ​​​ർ​​​ഷം ബു​​​ധ​​​നാ​​​ഴ്ച വ​​​രെ ല​​ഭി​​ച്ച​​ത് 3574.8 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​ക്ത​​മാ​​ക്കി.

1961 നു ​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത്ര വ​​​ലി​​​യ അ​​​ള​​​വി​​​ൽ മ​​​ഴ പെ​​​യ്യു​​​ന്ന​​​ത് ഇ​​​താ​​​ദ്യം. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ള​​​യ​​​ത്തി​​​ൽ മു​​​ക്കി​​​യ 2018 ൽ ​​​പോ​​​ലും സം​​​സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 3520 മി​​​ല്ലി​​​മീ​​​റ്റ​​​റാ​​ണ്. കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 1901 നും 2021 ​​​നും ഇ​​​ട​​​യി​​​ൽ എ​​​ട്ടു ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ർ​​​ഷി​​​ക മ​​​ഴ​​​യു​​​ടെ അ​​​ള​​​വ് 3500 മി​​​ല്ലി​​​മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

1961 ൽ ​​​ല​​​ഭി​​​ച്ച 4258 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലെ റി​​​ക്കാ​​​ർ​​​ഡ് മ​​​ഴ. 1924 ൽ ​​​പെ​​​യ്ത 4226.4 മി​​​ല്ലിമീ​​​റ്റ​​​റാ​​​ണ് തൊ​​​ട്ടു പി​​​ന്നി​​​ൽ. 1933 ൽ ​​​പെ​​​യ്ത 4073 മി​​​ല്ലിമീ​​​റ്റ​​​റും 1959 ലെ 3746 ​​​മി​​​ല്ലിമീ​​​റ്റ​​​റും 1907 ൽ ​​​പെ​​​യ്ത 3565.5 മി​​​ല്ല​​​മിമീ​​​റ്റ​​​റു​​​മാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് മ​​​ഴ പെ​​​യ്ത മ​​​റ്റു വ​​​ർ​​​ഷ​​​ങ്ങ​​​ൾ.

ഇ​​​ക്കു​​​റി ശൈ​​​ത്യ​​​കാ​​​ല മ​​​ഴ​​​യി​​​ലും വേ​​​ന​​​ൽ മ​​​ഴ​​​യി​​​ലും കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ലും റി​​​ക്കാ​​​ർ​​​ഡ് മ​​​ഴ​​​പ്പെ​​​യ്ത്താ​​​ണു​​ണ്ടാ​​യ​​ത്. ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 28 വ​​​രെ​​യു​​ള്ള ശൈ​​​ത്യ​​​കാ​​​ല​​​ത്ത് ശ​​​രാ​​​ശ​​​രി 22.4 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ പെ​​​യ്ത​​​ത് 114.1 മി​​​ല്ലിമീ​​​റ്റ​​​ർ. 409% അ​​​ധി​​​ക​​മ​​​ഴ​. വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് മാ​​​ർ​​​ച്ച് മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ ശ​​​രാ​​​ശ​​​രി 361.5 മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 750.9 മി​​​ല്ലി​​​മീ​​​റ്റ​​​ർ.


108% അ​​​ധി​​​കം. ജൂ​​​ണ്‍ മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത​​​ത് 2709.8 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 2540.8 മി​​​ല്ല​​​മീ​​​റ്റ​​​ർ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്താ​​​ണ് ഈ ​​​അ​​​ധി​​​ക​​​പ്പെ​​​യ്ത്ത്.

തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത മ​​​ഴ​​​യു​​​ടെ അ​​​ള​​​വ് ജി​​​ല്ല തി​​​രി​​​ച്ച് മി​​​ല്ലിമീ​​​റ്റ​​​റി​​​ൽ. ജി​​​ല്ല-​​​പെ​​​യ്ത മ​​​ഴ(​​​പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന മ​​​ഴ)-​​​അ​​​ധി​​​ക ശ​​​ത​​​മാ​​​നം. എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ.

ആ​​​ല​​​പ്പു​​​ഴ-912.5 (539.1)- 69 ശ​​​ത​​​മാ​​​നം അ​​​ധി​​​കം. ക​​​ണ്ണൂ​​​ർ-848.1 (354.9)-139. എ​​​റ​​​ണാ​​​കു​​​ളം-980.2 (479.9)-104. ഇ​​​ടു​​​ക്കി-1189 (528.2)-125. കാ​​​സ​​​ർ​​​ഗോ​​​ഡ്-822.4 (328)-151. കൊ​​​ല്ലം-1241.3 (584.9)-112. കോ​​​ട്ട​​​യം-1170.5 (495.9)-136. കോ​​​ഴി​​​ക്കോ​​​ട്-1007 (424.1)-137. മ​​​ല​​​പ്പു​​​റം-807.9 (461.5)-75. പാ​​​ല​​​ക്കാ​​​ട്-782.4 (381.6)-105. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-968.1 (491.2)-97. പ​​​ത്ത​​​നം​​​തി​​​ട്ട-1619.7 (556.6)-191. തൃ​​​ശൂ​​​ർ-936.9 (484.7)-93. വ​​​യ​​​നാ​​​ട്-557.4 (313.7)-78.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.