ബാബു ജോസഫും കെ.ജെ. ദേവസ്യയും ചുമതലയേറ്റു
Saturday, January 22, 2022 1:33 AM IST
കോട്ടയം: നാട്ടകം ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് (കോട്ടയം) ചെയർമാനായി ബാബു ജോസഫും കേരള സിറാമിക്സ് ലിമിറ്റഡ് (കുണ്ടറ) ചെയർമാനായി കെ.ജെ. ദേവസ്യയും ചുമതലയേറ്റു. കേരളാകോണ്‍ഗ്രസ് -എം ഉന്നതാധികാര സമതി അംഗവും, എറണാകുളം ജില്ല പ്രസിഡന്റുമാണ് ബാബു ജോസഫ്. കേരളാ കോണ്‍ഗ്രസ് -എം വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി മെന്പറുമാണ് കെ.ജെ. ദേവസ്യ.