സംസ്ഥാനത്ത് ഇന്നലെ 45,449 പേർക്ക് കോവിഡ്
Monday, January 24, 2022 2:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 45,449 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 51,816 ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,08,881 പേർ വീട്,ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 8883 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1098 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്ന 27,961 പേർ രോഗമുക്തി നേടി.