തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം ശരിയോയെന്നു ഹൈക്കോടതി
Wednesday, January 26, 2022 2:27 AM IST
കൊച്ചി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പേരില്‍ തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നീതീകരിക്കാനാവുമോയെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളില്‍ തിയറ്ററുകള്‍ അടയ്ക്കണമെന്ന സര്‍ക്കാർ ഉത്തരവിനെതിരേ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ തിയറ്റര്‍ ഉടമ ഹരി നിര്‍മലും നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എന്‍. നഗരേഷാണ് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്.